Skip to main content

എറണാകുളം വാര്‍ത്തകള്‍

വിദ്യാഭ്യാസവും ഉപരിപഠനവും; കരിയര്‍ സെമിനാര്‍ 4-ന്

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസവും ഉപരിപഠനവും വിഷയത്തില്‍ കരിയര്‍ സെമിനാറും, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും ജൂണ്‍ നാലിന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.

സൈനിക ബോര്‍ഡില്‍ സാമ്പത്തിക സഹായത്തിനുളള അപേക്ഷ ക്ഷണിച്ചു

കൊച്ചി: വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ താഴെയോ ഉളള വിമുക്തഭടന്മാര്‍ക്കും വിമുക്തഭട വിധവകള്‍ക്കും ജില്ലാ സൈനിക ബോര്‍ഡില്‍ നിന്നും നല്‍കുന്ന സാമ്പത്തിക സഹായത്തിനുളള അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ഫോണ്‍ 2422239 ബന്ധപ്പെടാം.

അരവിന്ദബാബു പി.കെ ലോ സെക്രട്ടറി

കൊച്ചി: ജില്ലാ ജഡ്ജും കെല്‍സ സെക്രട്ടറിയുമായ അരവിന്ദബാബു പി.കെ. സംസ്ഥാന ലോ സെക്രട്ടറിയായ നിയമിതനായി.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ് എം.ബി പ്രജിത്ത് ജൂണ്‍ ആറ്, ഏഴ്, 13, 14, 20, 21, 27, 28 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 11-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും, 25-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രിയില്‍  ഒ.പി നമ്പര്‍ എട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 40-50 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9605423440, 9497122184.

ആസ്ത്മയ്ക്ക് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രിയില്‍  ഒ.പി നമ്പര്‍ ഒന്നില്‍ ആസ്ത്മ രോഗത്തിന് ഗവേഷണാടിസ്ഥാനത്തില്‍  സൗജന്യ ചികിത്സ ലഭ്യമാണ്. സമയം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ. പ്രായപരിധി 16-60 വയസ് വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895131291.

date