Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ലബോറട്ടറിയിലെ വിവിധ രക്ത പരിശോധനകള്‍ക്കാവശ്യമായ ഗുണമേന്‍മയുള്ള റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. 
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് എം.ആര്‍.ഐ, സി.ടി, യു.എസ്.ജി തുടങ്ങിയ സ്‌കാനിംഗുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് സ്‌കാനിംഗ് സെന്റര്‍/ ആശുപത്രികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.
ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ ഓര്‍ത്തോപീഡിക് ഇംബ്ലാന്റിന്റെ വിവിധ ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റു സാമഗ്രികളും രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ജൂണ്‍ 6 ഉച്ചക്ക് ഒരു മണിക്കകം ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ വിശദ വിവരങ്ങള്‍ ഉണ്ട്.

date