Skip to main content

അരങ്ങ് 2019 കുടുംബശ്രീ കലോത്സവം

 

     കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അരങ്ങ് കുടുംബശ്രീ കലോത്സവത്തിന്റെ കോഴഞ്ചേരി താലൂക്കുതല മത്സരം കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യംമോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശഭരണ ഭാരവാഹികളായ ബിജിലി പി ഈശോ, ക്രിസ്റ്റഫര്‍ ദാസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു, എ ഡിഎംസി എ.മണികണ്ഠന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീ അജിത്ത് കുമാര്‍, അനിത, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.                  (പിഎന്‍പി 1279/19)

date