Skip to main content

കരിങ്ങണം തോട് നവീകരണം; നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

കരിങ്ങണം തോട് നവീകരണം; നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

 

നെടുമ്പാശ്ശേരി: വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായ കരിങ്ങണാം തോട് നവീകരണം യാഥാർത്ഥ്യമാകുന്നു. തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ തോട് നവീകരണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണങ്ങൾ പൂർത്തീകരിക്കുക. 

പഞ്ചായത്തിലെ 15-ാം വാർഡിലെ പ്രധാന കുടിവെള്ള സ്രോതസായ കുറുന്തറക്കോട് ചിറയിലേക്ക് ആവണംകോട് ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും വെള്ളമെത്തിക്കുന്നത് കരിങ്ങണം തോട് വഴിയാണ്. വർഷങ്ങൾക്ക് മുമ്പ് കനത്ത കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശത്ത് ചിറ നിർമ്മിച്ചതോടെയാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത്. 

കരിങ്ങണാം തോട് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സൈഡ് കെട്ടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 90 മീറ്ററോളം ഇത്തരത്തിൽ സംരക്ഷണ ഭിത്തി കെട്ടും. റോഡിൽ നിന്നും ഉയർത്തിയാണ് ഭിത്തി നിർമ്മിക്കുന്നത്. 16 തൊഴിലുറപ്പ് തൊഴിലാളികളാണ് പണികൾ ചെയ്യുന്നത്. മണ്ണു കോരി ആഴം കൂട്ടുന്ന ജോലികളാണ് നടക്കുന്നത്. 

പ്രധാന കുടിവെള്ള സ്രോതസിലേക്ക് വെള്ളമെത്തുന്ന തോട് സംരക്ഷിക്കണ മെന്നത് നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു. 

date