Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

 

    സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി, ബാങ്ക്, മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.  

    ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉള്ളൂ എന്ന് തിരുവനന്തപുരം സോണല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 15 ന് മുന്‍പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.  സിവില്‍സര്‍വീസ് ബാങ്ക് പരീക്ഷാപരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് പഠിക്കാന്‍ സന്നദ്ധരായിരിക്കണം.
(പി.ആര്‍.പി. 604/2019)

 

date