Post Category
ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ടാ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
2019-2021 അധ്യയന വർഷം ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ടായിലേയ്ക്ക് പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക/അധ്യാപകേതര ജീവനക്കാരിൽ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും "www.education.kerala.gov.in"-Announcement എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോഫീസിൽ ജൂൺ 21ന് വൈകുന്നേരം അഞ്ചു മണിക്കകം ലഭിക്കണം.
പി.എൻ.എക്സ്. 1579/19
date
- Log in to post comments