Skip to main content

എൽ.ബി.എസ് സെന്ററിൽ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ച് അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഇന്റർനെറ്റ് ആന്റ് വെബ് ടെക്‌നോളജി (പത്താം ക്ലാസ് പാസും മുകളിലും), ഡി.ഇ ആന്റ് ഒ.എ (പത്താം ക്ലാസ് പാസ്), ഡി.സി.എഫ്.എ (പ്ലസ് ടു കൊമേഴ്‌സ്/ബികോമും മുകളിലും), ഹാർഡ്‌വെയർ (പത്താം ക്ലാസ് പാസും മുകളിലും) കോഴ്‌സുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 8547141406, 0471-2560332.
പി.എൻ.എക്സ്. 1580/19

date