Skip to main content

കർഷകക്ഷേമനിധി ബിൽ: സെലക്ട് കമ്മിറ്റി തെളിവെടുപ്പ് 7ന്

2018-ലെ കേരള കർഷക ക്ഷേമനിധി ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് ജൂൺ ഏഴിന് രാവിലെ 11ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ചെയർമാനായ സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യേഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളി സംഘടനാ പ്രതിനിധികൾ, കാർഷിക വിദഗ്ദ്ധർ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിലെ അഭിപ്രായങ്ങളും നിർദ്ദേങ്ങളും സ്വീകരിക്കും. ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org യിൽ ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിലുളള നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാം. നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയും ചെയ്യാം. ഇമെയിൽ:  legislation@niyamasabaha.nic.in    
പി.എൻ.എക്സ്. 1581/19

date