Skip to main content

ഗസ്റ്റ് ലക്ചര്‍ പാനല്‍ രൂപീകരണം

 എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഗസ്റ്റ് ലക്ചര്‍ (ഹാര്‍ഡ്വെയര്‍) തസ്തികയുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദം/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്‍റനന്‍സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന/പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍  ജൂണ്‍ ഏഴ് ഉച്ചയ്ക്ക് രണ്ടിന് ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കളമശ്ശേരി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0484 2541520, 2551466, 0481 2534820

date