അപേക്ഷ ക്ഷണിച്ചു
2019-20 വര്‍ഷം വിവിധ കോഴ്സുകളുടെ അവസാന വര്‍ഷ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹനത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, പൂര്‍ണ്ണ മേല്‍വിലാസം, ജാതി, വിജയിച്ച പരീക്ഷ, പഠിച്ച സ്ഥാപനത്തിന്റെ പേരും വിലാസവും, വര്‍ഷം, ലഭിച്ച മാര്‍ക്ക്/ ഗ്രേഡ്, റിസള്‍ട്ട് പ്രഖ്യാപിച്ച തീയതി എന്നിവ കാണിച്ചുള്ള നിശ്ചിത അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ജാതി, മാര്‍ക്ക് ലിസ്റ്റുകളുടെ / സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ് സഹിതം റിസള്‍ട്ട് അറിഞ്ഞ് ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പഠിച്ച സ്ഥാപന പരിധിയിലുള്ള ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ തന്നെ സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
- Log in to post comments