Skip to main content

കട്ടപ്പനയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍

കട്ടപ്പന നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്ന നടപടികള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ഈ വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പോളിസി തുക ഒരു കുടുംബത്തിന് 30000 ല്‍ നിന്നും അഞ്ച് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. കാര്‍ഡ് പുതുക്കുന്നതിന് പഴയ കാര്‍ഡില്‍ പേരുള്ള ഏതെങ്കിലും അംഗം പഴയ കാര്‍ഡും ആധാര്‍ കാര്‍ഡും കരുതേണ്ടതാണ്. ഫീസ് 50 രൂപ. ഓരോ കേന്ദ്രങ്ങളും വാര്‍ഡ്, തീയതി എന്നിവയും. നിര്‍മ്മലാസിറ്റി ലൈബ്രറി- 1, 2, 33, 34- ജൂണ്‍ 3, 4, ഉദയ ലൈബ്രറി, വെള്ളയാംകുടി- 3, 4, 5, 6, 32, 31, 30- ജൂണ്‍ 5, 6, 7, പാറക്കടവ് അംഗന്‍വാടി- 13, 14, 15, 16- ജൂണ്‍ 11, 12, കൊച്ചുതോവാള ലൈബ്രറി- 10, 11, 12- ജൂണ്‍ 8, 10, അമ്പലക്കവല ലൈബ്രറി- 18, 19, 22, 23- ജൂണ്‍ 13, 14, വള്ളക്കടവ് ലൈബ്രറി- 21, 24, 25, 26- ജൂണ്‍ 15, 17, ടൗണ്‍ഹാള്‍ കട്ടപ്പന- 7, 8, 9, 17, 20, 27, 28, 29- ജൂണ്‍ 18, 19, 20, 21. നിശ്ചിത തീയതിയിലും സമയത്തും എത്താന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ 22, 23, 24, 25 തീയതികളില്‍ ടൗണ്‍ഹാളില്‍ എത്തി പുതുക്കാം. പുതിയ കാര്‍ഡ് ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.

date