Skip to main content

ട്യൂഷന്‍ ഫീസ് ആനുകൂല്യത്തിന് അപേക്ഷിക്കാം

 

    2019-20 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനുള്ള ട്യൂഷന്‍ ഫീസ് ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 40,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവസഹിതം അതത് ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരുടെ ശുപാര്‍ശയോടു കൂടി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 607/2019)

 

date