Skip to main content

രണ്ടാംഘട്ട നടീല്‍ ഉത്സവം നടന്നു

 

    കൂരോട്ടുകോണം പാടശേഖരത്തില്‍ രണ്ടാംഘട്ട നടീല്‍ ഉത്സവം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു.  നെല്‍കൃഷി വികസന പദ്ധതി പ്രകാരം രണ്ടര ഏക്കറിലാണ് കൃഷി ചെയ്യുന്നത്.  കൂലിച്ചെലവായ 17,000 രൂപ ബ്ലോക്ക്-ജില്ലാപഞ്ചായത്തുകള്‍ സംയുക്തമായി നല്‍കും.  ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നെല്‍കൃഷി വികസന പദ്ധതിപ്രകാരം ഹെക്ടറിന് 5,500 രൂപയും ലഭിക്കും. കൃഷിക്കാവശ്യമായ വിത്ത്, വളം, കുമ്മായം, ജൈവകീടനാശിനി എന്നിവ പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കും.

    മുപ്പത് വര്‍ഷത്തോളം തരിശായിക്കിടന്ന കൂരോട്ടുകോണം പാടശേഖരമാണ് കൃഷി യോഗ്യമാക്കിയത്. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജു സ്മിത, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 609/2019)

 

date