Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഒമാനില്‍ അധ്യാപക ഒഴിവ്
ഒഡെപെക്ക് മുഖേന സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ സിബിഎസ്ഇ സ്‌കൂളില്‍ പ്രൈമറി ടീച്ചര്‍ (ഹിന്ദി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ (സോഷ്യോളജി, സൈക്കോളജി), ഫ്രഞ്ച് ടീച്ചര്‍ എന്നീ വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെബ്സൈറ്റിലുള്ള അപേക്ഷഫോറം പൂരിപ്പിച്ച് ലേമരവലൃ.െീറലുര@ഴാമശഹ.രീാ എന്ന മെയിലിലേക്ക് ജൂണ്‍ 10നകം അയക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in

സന്ദര്‍ശിക്കുക.

അധ്യാപക നിയമനം
മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള  അധ്യാപക തസ്തികകളിലേക്ക്  താല്‍ക്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴ് മുതല്‍ 17 വരെ കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍ നടത്തും.  
     തീയതി, സമയം, വിഷയം എന്ന ക്രമത്തില്‍.  ജൂണ്‍ ഏഴിന് രാവിലെ 10 മണി - ബി ബി എ, 14 ന് 10 മണി സൈക്കോളജി, ഫിസിയോളജി, ഉറുദു. 1.30 ന് പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.  17 ന് 10 മണി ഇംഗ്ലീഷ്, ജേര്‍ണലിസം.  1.30 ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04933-202135.

ഹാന്റ്‌ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകള്‍
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം.  ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, യോഗ്യത, കാലാവധി, ഫീസ് എന്ന ക്രമത്തില്‍.  ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി - എസ് എസ് എല്‍ സി-ഒരു വര്‍ഷം-21,200 രൂപ. കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിംഗ് - എസ് എസ് എല്‍ സി, ഗാര്‍മെന്റ്‌മേഖലയിലുള്ള അഭിരുചി- മൂന്ന് മാസം-6,200 രൂപ.  കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് - എസ് എസ് എല്‍ സി, ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജിയിലുള്ള യോഗ്യത/പ്രവൃത്തി പരിചയം-മൂന്ന് മാസം-6,200. പാറ്റേണ്‍ മേക്കിംഗ് ആന്റ് ഗാര്‍മെന്റ്കണ്‍സ്ട്രക്ഷന്‍ - എസ് എസ് എല്‍ സി, ഗാര്‍മെന്റ് മേഖലയിലുള്ള അഭിരുചി- മൂന്ന് മാസം - 7,100 രൂപ.  ട്രെയിനിംഗ് ഇന്‍ വാല്യു എഡിഷന്‍ ടെക്‌നിക്ക് ആന്റ് ഫാഷന്‍ ക്ലോത്തിംഗ്  - എസ് എസ് എല്‍ സി, ഡിസൈനിംഗിലുള്ള അഭിരുചി-മൂന്ന് മാസം-7,100. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ലഭിക്കുന്നതിന് 100 രൂപ അടച്ച് നേരിട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി കണ്ണൂര്‍ എന്ന പേരിലുള്ള 100 രൂപയുടെ ഡി ഡി സഹിതം തപാല്‍ മുഖേനയോ അപേക്ഷിക്കേണ്ടതാണ്.  ംംം.ശശവസേമിിൗൃ.മര.ശി എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20.  ഫോണ്‍: 0497 2835390.  

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
ബി ഇ/ബി ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ Linux, Apache, MySql&PHP എന്നീ പ്രോഗ്രാമുകളിലേക്ക് ഐ ടി ഇന്റേണ്‍ഷിപ്പിന് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍. 8089245760

അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നു
ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ ഒമ്പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ കുപ്പം, സയ്ദ് നഗര്‍, ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ തിരുമേനി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിളക്കോട്, കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ തെരൂര്‍ പാലയോട്, കീഴല്ലൂര്‍, ചിറക്കല്‍ ഗ്രാമ പഞ്ചായത്തിലെ അലവില്‍ സ്‌കൂള്‍ പാറ, ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റിയിലെ ചെമ്പന്തൊട്ടി,  വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ വേങ്ങാട് മൊട്ട എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്ലസ് ടു /പ്രീ ഡിഗ്രി പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം അപേക്ഷകര്‍. സ്വന്തം നിലയില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് പ്രാപ്തിയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയവര്‍, പ്രദേശത്തുള്ളവര്‍, വനിത, എസ്.സി, എസ്.ടി, എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.  ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്  തെരഞ്ഞെടുപ്പ്. tthp://asereg.kemteric.com F¶ en¦neqsSbpw akshaya.kerala.gov.in 

വെബ് സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ജൂണ്‍ ആറ് മുതല്‍ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നതിന് ഡയരക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ ജൂണ്‍ 22 നകം കണ്ണൂര്‍ റബ്കോ ഭവനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 0497 2712987.

പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍  ജില്ലയിലുള്ള ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനായി ജൂണ്‍ 13 ന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. ബിരുദവും ബി എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.  ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെയാണ് പ്രവൃത്തി സമയം.  പ്രതിമാസ ഓണറേറിയം 12,000 രൂപ.  ഫോണ്‍: 0497 2700596.

ഫാര്‍മസിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ വിവിധ ഗവ.ആയുര്‍വേദ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആയുര്‍വേദം) കൂടിക്കാഴ്ച നടത്തും.  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി ഫാം(ആയുര്‍വേദ)കോഴ്‌സ് പാസ് അല്ലെങ്കില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ കോളേജുകളില്‍ നിന്നുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ് എന്നിവയാണ് യോഗ്യത.  ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്.  ഫോണ്‍: 0497 2700911.

താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ഡയറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റ് ലാബ് സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി ജൂണ്‍ 11 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2346658.

വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര്‍ സി ചര്‍ച്ച്, കോണ്‍കോഡ്, സി എസ് ഐ ചര്‍ച്ച്, യാസിന്‍പള്ളി, മുതലക്കുണ്ട്, വാടിക്കല്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ നാല്) രാവിലെ ഏഴ് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉത്തിയൂര്‍, കല്ലൂരമ്പലം, മരുതായി, കിളിയങ്ങാട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ നാല്) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല എച്ച് എസ് എസ്, വെള്ളൂരില്ലം, തന്നട, മായ ബസാര്‍, ഇല്ലത്ത് വളപ്പില്‍, ഹാജി മുക്ക് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ നാല്) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന്  മണി വരെ വൈദ്യുതി മുടങ്ങും

date