Skip to main content

ഖാദി ഉല്‍പാദന കേന്ദ്രം സന്ദര്‍ശിച്ചു

മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിഎച്ച്എസ്‌സി വിഭാഗം എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ പള്ളിക്കുന്ന് ഖാദി ഉല്‍പാദന കേന്ദ്രം സന്ദര്‍ശിച്ചു. സ്‌കൂളില്‍ ഖാദി ഡേ പദ്ധതി നടപ്പാക്കുന്നതിനുമുന്നോടിയായാണ് സന്ദര്‍ശനം. ഖാദി ഉല്‍പന്നങ്ങളുടെ പ്രചാരണാര്‍ഥം സ്‌കൂളുകളില്‍ മാസത്തില്‍ ഒരു ദിവസം വിദ്യാര്‍ഥികളും അധ്യാപകരും ഖാദി വസ്ത്രം ധരിക്കുന്ന പദ്ധതിയാണ് ഖാദി ഡേ പദ്ധതി. എന്‍ എസ് എസ് ജില്ലാ കോ-ഓഡിനേറ്റര്‍ വി.ഗോപിനാഥന്‍, സീഡ് ടീച്ചര്‍ കോ-ഓഡിനേറ്റര്‍ വി മുജീബ്, അധ്യാപകരായ സി.കെ.കനീഷ്, എം.എസ് ബീന, സജി പി നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ കെ.പി  ദിനേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 

date