Skip to main content

ഹരിതം സഹകരണം പദ്ധതി ഉദ്ഘാടനം ഇന്ന് 

 

  പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനും ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനും സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിക്ക് ജില്ലയില്‍ ഇന്ന് (ജൂണ്‍ 4) തുടക്കമാകും. വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും. കെയര്‍ ഹോം പദ്ധതിയില്‍ ശേഷിക്കുന്ന 20 വീടുകളുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വ്വഹിക്കും. 

സി. കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ തൈകളുടെ ആദ്യ വിതരണം നടത്തും. വൈക്കം നഗരസഭാധ്യക്ഷന്‍ പി. ശശിധരന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കും. സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) കെ. ഷിബു ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, എഡിഎം സി. അജിതകുമാര്‍, സഹകരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ എം. റഫീക്കാ ബീവി, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. പ്രസന്ന കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. എം ഷഫീഖ്, ഡോ. എ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിക്കും.

date