Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരിശീലനം

 ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി  ഫിഷറീസ് വകുപ്പ്  സംഘടിപ്പിക്കുന്ന മത്സരപ്പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തില്‍  60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക്  ബാങ്ക് പരീക്ഷാ പരിശീലനത്തിനും 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് പി.എസ്.സി പരിശീലനത്തിനും അപേക്ഷിക്കാം. 

റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടിയവരെയും കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരെയുമാണ് പരിഗണിക്കുന്നത്.  അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15നകം നല്‍കണം. 

date