Skip to main content

പരിസ്ഥിതി ദിനാഘോഷം: ജില്ലയില്‍ 5.75 ലക്ഷം തൈകള്‍ നടും

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹിക വനവത്കരണ 5.75 ലക്ഷം തൈകള്‍ നടും. വിദ്യാലയങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്‍ജിഒ കള്‍, യുവജനസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് തൈകള്‍ നടുക. കാവ് സംരക്ഷണത്തിന്റെ ഭാഗമായി 40000 തൈകളും ഇതോടൊപ്പം നടുന്നുണ്ട്. കാവ് സംരക്ഷിക്കുന്നവര്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്. പേര, മഹാഗണി, താന്നി, പുവരശ്, ഉങ്ങ്, മുരിങ്ങ, സീതപ്പഴം, നെല്ലി എന്നീ മരങ്ങളാണ് പ്രധാനമായും തയ്യാറായിട്ടുള്ളത്. വനം വകുപ്പിന് കീഴിലുള്ള നഴ്സറികളില്‍ ഇവ തയ്യാറായിട്ടുണ്ട്. മുന്‍കൂര്‍ ആവശ്യപ്പെട്ട പ്രകാരം തൈ വിതരണം നടന്ന് വരികയാണ്.
 പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടി പാലേമാട് എസ്.വി.എച്ച് എസ്.എസ്.എല്‍ ജൂണ്‍ അഞ്ച് രാവിലെ 10.30ന് പിവി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിപി സുഗതന്‍, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ആലിസ് അമ്പാട്ട്, ജനപ്രതിനിധികളായ വിജയ ഫിലിപ്പ്, ദിപ ഹരിദാസ്, ഡിഎഫ്ഒ മാരായ വാര്‍ക്കാഡ് യോഗേഷ്, സജികുമാര്‍, ഹരിതകേരളം മിഷന്‍ കോഡിനേറ്റര്‍ പി രാജു, സ്‌കൂള്‍ മാനേജര്‍ ഭാസ്‌കരപിള്ള, തുടങ്ങിയവര്‍ സംസാരിക്കു.

 

date