Skip to main content

​​​​​​​ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ തയ്യാറാക്കിയ വീഡിയോകള്‍ കലക്ട്രേറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സ്മാര്‍ട്ട് ടെലിവിഷനും അനുബന്ധ ഉപകരണങ്ങളുടെയും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ശുചിത്വമിഷന്‍ ഐ.ഇ.സിയുടെ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി വേയ്സ്റ്റ് ടു എനര്‍ജി പദ്ധതികള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. 43 ഇഞ്ച് എല്‍ഇഡി സ്മാര്‍ട്ട് ടി.വി, 16 ജി.ബി പെന്‍ഡ്രൈവ്, ഇലക്ട്രിഫിക്കേഷന്‍ ചാര്‍ജ്ജസ് എന്നീ സവിശേഷതകളോടുകൂടിയ ടെലിവിഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നുമാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. ജില്ലാ കോ-ഓഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍ ഓഫീസ്, ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന് സമീപം, സിവില്‍സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിന് വൈകിട്ട് മൂന്നിന് മുന്‍പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505710.

date