Skip to main content

സമ്പൂര്‍ണ എ പ്ലസ് വിജയികള്‍ക്ക് അനുമോദനം; വിജയോത്സവം 2019 എട്ട്, ഒമ്പത് തിയ്യതികളില്‍

 

ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ് പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് വിജയം നേടിയ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും ജില്ലാ പഞ്ചായത്ത് അനുമോദിക്കുന്നു. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴില്‍ വരുന്ന വിജയികള്‍ക്ക് ജൂണ്‍ എട്ടിന് യഥാക്രമം രാവിലെ 10ന് ജി.എച്ച്.എസ് കാരാകുറിശ്ശിയിലും ഉച്ചയ്ക്ക് രണ്ടിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിലും വിജയോത്സവം 2019 അനുമോദന പരിപാടി നടക്കും. 

പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴില്‍ വരുന്ന വിജയികളെ ജൂണ്‍ ഒമ്പതിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അനുമോദിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി പരിപാടി നടക്കുന്ന സ്ഥലത്ത് എത്തണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date