Skip to main content

ലഹരി ഉപഭോഗത്തിനെതിരെ ചെറുത്ത് നില്‍പ്പായി 'സ്ത്രീജാഗ്രത ചങ്ങല' 

 അഴിയൂര്‍ പഞ്ചായത്തിലെ തീരപ്രദേശത്ത് വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനും, പരസ്യമായ മദ്യപാനത്തിനുമെതിരെ 'സ്ത്രീജാഗ്രത ചങ്ങല' . സ്നേഹതീരം ബീച്ചില്‍ ഒ.ടി.മുക്ക് മുതല്‍ ഉദയ കളരി വരെയുള്ള രണ്ടര കി.മീ തീരദേശത്താണ് തദ്ധേശവാസികളായ സ്ത്രികള്‍  ലഹരിയില്‍ നിന്ന് തിരദേശത്തെ രക്ഷിക്കാന്‍ വേണ്ടി ചങ്ങല തീര്‍ത്തത്. ആരോഗ്യജാഗ്രതയുടെ ഭാഗമായി കടലോര ശുചികരണത്തില്‍ ധാരാളം മദ്യ കുപ്പികളും ഉപയോഗിച്ച സിറിഞ്ചുകളും കണ്ടതിനെ തുടര്‍ന്നാണ് വിമുക്തി പദ്ധതിയുടെ ഭാഗമായി തിരദേശത്ത് സ്ത്രീജാഗ്രത ചങ്ങല സംഘടിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷനും നടത്തിയിരുന്നു. ലഹരിക്കെതിരെ കൈകോര്‍ത്ത് തീരദേശം രക്ഷിക്കുമെന്ന് ചങ്ങലയില്‍ കണ്ണിയായവര്‍ പ്രതിജ്ഞ യെടുത്തു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍.അനില്‍കുമാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.അഴിയൂര്‍ പ്രസിഡണ്ട് ഇന്‍.ചാര്‍ജ്ജ് റീന രയരോത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ഉഷ ചാത്താംങ്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെയ്സണ്‍ സുധ മാളിയക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി.ശ്രീധരന്‍, ബ്ബോക്ക് മെമ്പര്‍ നിഷ പറമ്പത്ത്, പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, ചോമ്പാല്‍ പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജു, പഞ്ചായത്ത് മെംബര്‍.വി.പി.ജയന്‍, കുടുംബശ്രി ചെയര്‍പെഴ്സണ്‍ ബിന്ദു ജയ്സണ്‍, ഒ.ടി. ബാബു, സുഭീഷ് എന്നിവര്‍ സംസാരിച്ചു. മദ്യത്തിനെതിരെ നന്മയുടെ നക്ഷത്രം എന്ന സമന്വയ പാവനാടക സംഘം ആയഞ്ചേരിയുടെ പാവ നാടകവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് നാട്ടുകാരുടെ കലാ പരിപാടികളും ഉണ്ടായിരുന്നു

 

 

date