Skip to main content

ഭക്ഷ്യസുരക്ഷാ ദിനം: പോസ്റ്റര്‍ രചനാ മത്സരം

 

ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉച്ചയ്ക്ക് 2.30ന് പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു.  മത്സരത്തില്‍ 12നും 18നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തിന് 2000 രൂപയും സമ്മാനം ലഭിക്കും. 
മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ആധാര്‍കാര്‍ഡ്/ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. അപേക്ഷകള്‍ foodsafetyposterplkd@gmail.com ല്‍ അയയ്ക്കുകയോ അതേ ദിവസം മത്സരവേദിയിലെത്തി പേരു നല്‍കുകയോ ചെയ്യാം. ഫോണ്‍: ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്-0491 2505081, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍-8943346189, നോഡല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍-7593873314, 8943346599. 

date