Skip to main content

ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും 11,12,13 തീയതികളില്‍

 

എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍- 659/17) തസ്തികയ്ക്ക് ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) ജൂണ്‍ 11,12,13 തീയതികളില്‍ രാവിലെ ആറിന് കല്ലേക്കാട്  ഡി.എ.ആര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രവേശന ടിക്കറ്റും അസ്സല്‍ ഡ്രൈവിങ് ലൈസന്‍സും മറ്റ് ബന്ധപ്പെട്ട രേഖകളുമായി കൃത്യസമയത്ത് എത്തണം.

date