Skip to main content

ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ ഒഴിവ്

 

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലൊമയാണ് യോഗ്യത. ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍, ട്രേഡ്സ്മാന്‍ ഓട്ടോമൊബൈല്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി.യാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10 ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

date