Skip to main content

സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം

 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ പാലക്കാട് ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും അഗളിയിലും പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വസ്ത്ര രൂപകല്പന, നിര്‍മാണം, അലങ്കാരം, വിപണനം എന്നിവയില്‍ ശാസ്ത്രീയമായ അവബോധം നല്‍കിയാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മെയ് 31ന് 15 വയസ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി, തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴ്സ് തികച്ചും സൗജന്യമാണ്. അപേക്ഷഫോമും  പ്രോസ്‌പെക്ടസും ജൂണ്‍ 22 വരെ അതത് കേന്ദ്രങ്ങളില്‍  ലഭിക്കും. എസ്.എസി, എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. അപേക്ഷ ജൂണ്‍ 25 വരെ സ്വീകരിക്കും. ഫോണ്‍-0491 2572038.

date