Skip to main content

സംരംഭം ആരംഭിക്കാന്‍ മുറികള്‍ വാടകയ്ക്ക്

 

കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയയിലെ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സോഫ്റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്കില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് (250 ചതുരശ്ര അടി) പ്രതിമാസ വാടകയ്ക്ക് മുറികള്‍ നല്‍കുന്നു. വിവരസാങ്കേതികം, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, വീഡിയോ/ ഓഡിയോ ഡിജിറ്റല്‍ കണ്‍ഫര്‍മേഷന്‍ ആന്‍ഡ് വി.എഫ്.എക്‌സ് പ്രൊഡക്ഷന്‍ ലാബ് മേഖലയില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ അപേക്ഷ നല്‍കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പദ്ധതി രൂപരേഖയും അപേക്ഷകരുടെ തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടതാണ്. ഫോണ്‍: 0491 2505408, ഇ -മെയില്‍: gm.pkd.dic@kerala.gov.in

date