Skip to main content

സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ക്ക് പാരിതോഷികം:  അപേക്ഷ 29 വരെ

 

മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസും സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ എ വണ്‍ നേടിയവര്‍ക്കും പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂണ്‍ 29 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഡിവിഷനല്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസിലും malabardevaswom.kerala.gov.in ലും അപേക്ഷയുടെ മാതൃക ലഭിക്കും. ഫോണ്‍: 0495-2360720. 

date