Skip to main content

യോഗ ട്രെയിനി ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ് ഗ്രാം പദ്ധതിയില്‍ യോഗ ട്രെയിനി തസ്തികയിലേക്ക് നിലവിലുള്ള ഒരു താത്ക്കാലിക ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. ബിഎന്‍വൈഎസ് അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സ് ഇന്‍ യോഗയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായം 50 വയസിന് താഴെ. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 12ന് രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2324337. 

        (പിഎന്‍പി 1299/19)

date