Skip to main content

പരിസ്ഥിതി ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം  നീലേശ്വരത്ത്

ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(05) രാവിലെ 9.30 നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ നടത്തും. പരിസ്ഥിതി ദിനാഘോഷം  റവന്യു -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം എല്‍ എ  അധ്യക്ഷത വഹിക്കും.എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടര്‍ ജി പി സജിത്ബാബു പരിസ്ഥിതി ദിന സന്ദേശം കൈമാറും. എന്‍ എസ് എസ് സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ  ജേക്കബ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. 
        പരിസ്ഥിതി ദിനഘോഷം വിപുലമായ പരിപാടികളാണ് നീലേശ്വരം നഗരസഭയില്‍ സംഘടിപ്പിക്കുന്നത്.   രാവിലെ ഒന്‍പതിന് നീലേശ്വരം പട്ടേന ജനശക്തി വായന ശാലയുടേയും  ഗ്രന്ഥാലയത്തിന്റെയും സഹകരണത്തോടെ ആയിരത്തോളം വിദ്യാത്ഥിനികളെ അണിനിരത്തിയുള്ള  പരിസ്ഥിതി ബോധവത്കരണ റാലി നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ പി ജയരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. നീലേശ്വരം മുതല്‍ മടിക്കൈ വരെയുള്ള 10 കിലോമീറ്റര്‍ ദൂരത്ത്  ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും. നഗരസഭയില്‍ 3000  വൃക്ഷ തൈകകളാണ് നട്ടുപിടിപ്പിക്കുന്നത്. സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ് വൃക്ഷതൈകള്‍ നല്‍കിയത്.  

date