Skip to main content

വനിതാ പോളിടെക്‌നികില്‍ താല്‍ക്കാലിക നിയമനം : കൂടിക്കാഴ്ച 7 ന് 

വനിതാ പോളിടെക്‌നികില്‍ താല്‍ക്കാലിക നിയമനം : കൂടിക്കാഴ്ച 7 ന് 

മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് തസ്തികയിലേക്ക്  ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമണതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് കോളേജ് ഒഫീസില്‍ നടക്കും.   എം.കോം ഫസ്റ്റ് ക്ലാസും, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസും യോഗ്യത ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.   ഫോണ്‍: 0495 2370714.

ക്വട്ടേഷന്‍ ക്ഷണിച്ചു

മടപ്പളളി ഗവ. കോളേജിലെ കാന്റീന്‍ നടത്തുവാന്‍ താല്‍പര്യമുളള കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ - 0496 2512587.

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍,പ്ലസ് ടു,ഡിഗ്രി,പി.ജി, പ്രൊഫഷണല്‍  പി.ജി കോഴ്‌സുകള്‍ പഠിയ്ക്കുന്നവര്‍  യോഗ്യത കോഴ്‌സിനുള്ള  സര്‍ട്ടിഫിക്കറ്റ് സാക്ഷപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്‌ററ് 30 നകം ജില്ല ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ  കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍  പുതുക്കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കണം. (പാരലല്‍  സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍  അപേക്ഷിക്കേണ്ടതില്ല). അപേക്ഷ ഫോമിനും അനുബന്ധ വിവരങ്ങള്‍ക്കും  0495 2372480, 811307211, നമ്പറില്‍ ബന്ധപ്പെടുക

 

മിനിമം വേതന ഉപദേശക സമിതി യോഗം

 

ഭക്ഷ്യസംസ്‌കരണം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നോണ്‍ ടീച്ചീംഗ് വിഭാഗം, പ്ലാസ്റ്റിക്ക് വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി നാളെ (ജൂണ്‍ 6) കോഴിക്കോട് കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യഥാക്രമം രാവിലെ 11 നും ഉച്ചയ്ക്കു രണ്ടിനും മൂന്നിനുമാണ് യോഗം. മേഖലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.

 

പുതിയ റേഷന്‍ കാര്‍ഡ് വിതരണം 11, 13 തീയ്യതികളില്‍

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍കാര്‍ഡിനു വേണ്ടി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കാര്‍ഡ് ജൂണ്‍ 11, 13 തീയ്യതികളില്‍ രാവിലെ 10 നും മൂന്ന് മണിക്കുമിടയില്‍ സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും.  ടോക്കണ്‍ നം. 9500 മുതല്‍ 10000 വരെ - ജൂണ്‍ 11 നും,  നം.  10001 മുതല്‍ 10500 വരെ- ജൂണ്‍ 13 നുമാണ് വിതരണം.   അപേക്ഷകര്‍പഴയ റേഷന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡിന്റെ വില, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തണം.   ന്യൂനതകള്‍ കാരണം അപേക്ഷ നിരസിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

 

സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ ഏഴിന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ  സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ (120 ഒഴിവ്, യോഗ്യത - ബിടെക്, ബി.സി.എ, എം.സിഎ, ബി.എസ്.സി), ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍ (5 ഒഴിവ്, യോഗ്യത -ബിരുദം), ബ്രാഞ്ച് റിലേഷന്‍ഷിപ്പ് ഓഫീസര്‍ (60 ഒഴിവ്, യോഗ്യത -പ്ലസ് ടു),   ഒഴിവുകളിലേക്ക് കൂടിക്കാഴ്ച  നടത്തും.    എംപ്ലോയ്ബിലിറ്റി    സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org   എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ജൂണ്‍ 7 ന് രാവിലെ 10.30ന് സെന്ററില്‍    ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370178.

date