Skip to main content

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

 ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 10,000 രൂപ  ഹോണറേറിയം ലഭിക്കും. ഫിഷറീസ് വിഷയത്തിലുളള വിഎച്ച്എസ്‌സി/ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം അല്ലെങ്കില്‍ എസ്എസ്എല്‍സിയും കുറഞ്ഞത്   മൂന്ന് വര്‍ഷം ബന്ധപ്പെട്ട മേഖലയിലുളള പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. പ്രായം 20 നും 56നും മധ്യേ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതമുളള അപേക്ഷ  ഈ മാസം 15നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മീനാപ്പീസ്, കാഞ്ഞങ്ങാട്, കാസര്‍കോട്്-671315 എന്ന വിലാസത്തില്‍ ലഭിക്കണം. കാസര്‍കോട് മഞ്ചേശ്വരം താലൂക്കില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മുന്‍ഗണന നല്‍കും. വിശദ വിവരങ്ങള്‍ക്ക് -0467 2202537, 9946440333

date