Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക് പരിശീലനം

 ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം  ഈ മാസം 15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.  ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉളളൂ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0467 2202537. 

date