Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  സിവില്‍ സര്‍വീസ്് പരിശീലനം

ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫോറം  ഈ മാസം  15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം തിരുവനന്തപുരം, പ്ലാമൂട്,  സിവില്‍ സര്‍വ്വീസ് അക്കാഡമി എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്.  ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉളളൂ.  സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0467 2202537.

date