Skip to main content

ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍;  ജില്ലാതല ഉദ്ഘാടനം പയ്യാനക്കല്‍ ജി.വി.എച്ച്.എസ്.എസില്‍

 

വനിതാ ശിശു വികസന വകുപ്പിന്റ ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പിലാക്കി വരുന്ന ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ.ആര്‍.സി) പദ്ധതി പയ്യാനക്കല്‍ ജി.വി.എച്ച്.എസ്.എസില്‍ നാളെ (ജൂണ്‍ 6) രാവിലെ 11 മണിക്ക് സ്‌കൂള്‍ പ്രവേശനോത്സവത്തിനോടൊപ്പം നടത്തും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ പരിപാടി ഉദ്ഘാടനം ചെയ്യും. 

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിരവധി പദ്ധതികളാണ് ഓ.ആര്‍.സി വഴി ആവിഷ്‌കരിച്ചു വരുന്നത്. വിവിധ മേഖലകളില്‍ ഇതിനായുളള പ്രവര്‍ത്തനങ്ങളുടെ ഏകോപനവും കുട്ടികളോടുളള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹത്തിന്  ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ലഹരിയില്‍ നിന്നും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുളള പദ്ധതികളും നടപ്പിലാക്കി വരുന്നു. ചടങ്ങില്‍ ജി.വി.എച്ച്.എസ്.എസ് പയ്യാനക്കല്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീലത അധ്യക്ഷത വഹിക്കും. ഓ.ആര്‍.സി പ്രൊജക്ട് അസി. പ്രബിത ടി.പി,  ഓ.ആര്‍.സി നോഡല്‍ ടീച്ചര്‍ മിനിമോള്‍ ജോസഫ് കെ തുടങ്ങിയവര്‍ സംസാരിക്കും. 

 

date