Skip to main content

ലോകപരിസ്ഥിതി ദിനാചരണം : ബോധവല്‍ക്കരണ  സൈക്കിള്‍ റാലി സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഹൊസ്ദുര്‍ഗ് റെയ്ഞ്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ സൈക്കിള്‍ റാലി ശ്രദ്ധേയമായി. കാലിക്കടവ് നടക്കാവ് മുതല്‍ തൃക്കരിപ്പൂര്‍ വരെ സംഘടിപ്പിച്ച സൈക്കിള്‍ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍  ഫ്‌ളാഗ് ഓഫ് ചെയ്തു.
ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 45ഓളം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ബോധവല്‍ക്കരണ സൈക്കിള്‍ റാലിയില്‍ പങ്കാളികളായത്.  കൂടാതെ  ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിദിന ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ ജി എച്ച് എസില്‍ റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്ന്(5) രാവിലെ 11 ന് നിര്‍വഹിക്കും. ബോധവല്‍ക്കരണ റാലിയില്‍ ഫോറസ്റ്റ് അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ പി ബിജു, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date