Skip to main content

സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചെലവ്: പരിശീലന ക്ലാസ് 15 ന്

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചെലവ് സംബന്ധിച്ച അനുരജ്ഞന യോഗം ഈ മാസം 18 ന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  ഇതിന്റെ മുന്നോടിയായി പരിശീലന ക്ലാസ് ഈ മാസം 15 ന് രാവിലെ 10 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. 
 സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റോ പരിശീലന പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.  സ്ഥാനാര്‍ത്ഥികള്‍  ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകള്‍ സംബന്ധിച്ച അക്കൗണ്ട് നിര്‍ദ്ദിഷ്ട ഫോറത്തില്‍ തെരഞ്ഞെടുപ്പ് ഫല തീയ്യതി മുതല്‍ 30 ദിവത്തിനകം (ജൂണ്‍ 22 നകം) ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

 

date