Post Category
പഠനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ്.എസ്.എല്‍.സി പഠനസഹായത്തിനുളള അപേക്ഷ ജൂലൈ 15 വരെ കാഞ്ഞങ്ങാട്ടെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. 2019 അധ്യായന വര്‍ഷം വിവിധ കോഴ്‌സുകള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകളും (ഉന്നത വിദ്യാഭ്യാസ ധനസഹായം) , കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരെ ഓഫീസില്‍ സ്വീകരിക്കും. എസ്എസ്എല്‍സി പഠന സഹായം, ഉന്നത വിദ്യാഭ്യാസ ധനസഹായം എന്നിവയ്ക്ക് അപേക്ഷിക്കുന്നതിന് 2019 ഏപ്രില്‍ ഒന്നിന് ബോര്‍ഡില്‍ കുറഞ്ഞത് ഒരു വര്‍ഷം അംഗത്വമുണ്ടായിരിക്കണം. അപേക്ഷ ഫോറങ്ങള്‍ ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും. ഫോണ്‍- 0467 2206737
date
- Log in to post comments