Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി. പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.പൂരിപ്പിച്ച അപേക്ഷാഫോറം  ഈ മാസം 15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം 
ബിരുദ തലത്തില്‍ 50   ശതമാനം മാര്‍ക്കോടെ വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉളളൂ. 

 

date