Skip to main content

കഠിനംകുളം കരിഞ്ഞവയല്‍ തോടിന് പുതുജീവന്‍

 

    കഠിനംകുളം പഞ്ചായത്തിലെ കരിഞ്ഞവയല്‍ തോടിന് പുതുജീവന്‍ ലഭിക്കുന്നു. അനധികൃത കയ്യേറ്റങ്ങളും മാലിന്യവും മൂലം ഒഴുക്ക് നിലച്ച് വരണ്ട അവസ്ഥയിലായിരുന്ന തോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിയാക്കാന്‍ തീരുമാനിച്ചു.

    തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് വിളയിക്കുളം മുതല്‍ ചാന്നാങ്കര വരെ എട്ടുകിലോ മീറ്റര്‍ നീളത്തിലുള്ള തോട് പുനര്‍ നിര്‍മിക്കുന്നത്. രണ്ടു മീറ്റര്‍ വീതിയും 60 സെന്റീമീറ്റര്‍ ആഴവും എന്ന കണക്കിലാണ് തോട് നിര്‍മ്മാണം.  ഒരു വാര്‍ഡില്‍  25 മുതല്‍ 30 തൊഴിലാളികള്‍ ഏകദേശം 530 തൊഴില്‍ ദിവസമെടുത്താണ്  പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലൂടെ ഒഴുകുന്ന തോട് പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കുന്നത്. തോടിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ് പറഞ്ഞു.
(പി.ആര്‍.പി. 614/2019)

 

date