Skip to main content

അഞ്ചാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

    പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലേയ്ക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി പ്രകാരം 2019-20 അധ്യയന വര്‍ഷത്തേയ്ക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിന് നാലാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കില്‍ പാസായ തിരവവനന്തപുരം ജില്ലയിലെ (മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ ഒഴികെ) പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിന് താമസം, ഭക്ഷണം, ഫീസ് തുടങ്ങിയ എല്ലാ ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും.
    വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, നാലാം ക്ലാസ് അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം പിന്‍-695003 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  0471 2314238.  
 (പി.ആര്‍.പി. 615/2019)

 

date