Skip to main content

ഹയർസെക്കൻഡറി സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്

ഹയർസെക്കൻഡറി മുഖ്യഘട്ടത്തിൽ സ്‌പോർട്‌സ് മികവ് രജിസ്‌ടേഷൻ നടത്തി ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും സ്‌കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ജൂൺ ആറ് വരെ അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. മുഖ്യഘട്ടത്തിൽ സ്‌കോർ കാർഡ് നേടിയ ശേഷം സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്‌കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. ഇതിന്റെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി RENEWAL FORM  നേരത്തെ അപേക്ഷ വെരിഫിക്കേഷനായി സമർപ്പിച്ച സ്‌കൂളിൽ നൽകാം. ജൂൺ നാലു മുതൽ ഏഴ് വരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുളള വേക്കൻസി അഡ്മിഷൻ www.hscap.kerlala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
പി.എൻ.എക്സ്. 1647/19

date