Skip to main content

ഹയർസെക്കൻഡറി - തുല്യതാ - ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷ - അപേക്ഷിക്കാം

2018 നവംബറിൽ ഒന്നാം വർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയ പരീക്ഷാർത്ഥികൾക്കുളള ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 12നും, 13നും, 14നും കേരളത്തിലെ 14 ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാർട്ട് - III   വിഷയങ്ങൾ എല്ലാം ഉൾപ്പടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്തവർക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. നവംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ തോറ്റ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പരീക്ഷകൾ വീണ്ടും എഴുതണം. ഒന്നാം വർഷ വിഷയങ്ങൾ ഈ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നവർക്കൊപ്പം എഴുതണം.
ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് പേപ്പർ ഒന്നിന് 500/- രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫീസ് - 100/- രൂപ, പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 18. 20/-രൂപ പിഴയോടുകൂടി ഫീസടയ്‌ക്കേണ്ട അവസാന തീയതി  ജൂൺ 25.
സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും ഫീസടയ്ക്കണം. നോട്ടിഫിക്കേഷന്റെ പൂർണ രൂപം www.dhsekerala.gov.in ലഭിക്കും.
പി.എൻ.എക്സ്. 1648/19

date