Skip to main content

പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം പട്ടാമ്പിയില്‍

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ഹരിതകേരളം' ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5ന് രാവിലെ 11ന് പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നിര്‍വഹിക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 10ന് പരിസ്ഥിതി സന്ദേശറാലി സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്ക് വാര്‍ഡന്‍ സാമുവല്‍ വല്ലംഗത്തെ പച്ചൗ ഫ്ളാഗ് ഓഫ് ചെയ്യും. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചും വായു മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് 'ബീറ്റ് എയര്‍ പൊല്യൂഷന്‍' എന്ന പരിസ്ഥിതി സന്ദേശം ഉള്‍ക്കൊണ്ടാണ് പരിപാടി നടത്തുന്നത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയാവുന്ന പരിപാടിയില്‍ പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.ബി.എസ് തങ്ങള്‍ പരിസ്ഥിതി സന്ദേശം നല്‍കും. പട്ടാമ്പി നഗരസഭാ കൗണ്‍സിലര്‍മാര്‍, വനംവകുപ്പ്-സാമൂഹിക വനവത്ക്കരണ വിഭാഗം ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുക്കും

502250 തൈകള്‍ തയ്യാര്‍

ജില്ലയില്‍ പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി സാമൂഹ്യവനവത്ക്കരണവിഭാഗം 502250 തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ നഴ്‌സറികളിലായി തയ്യാറാക്കിയ തൈകള്‍ വിവിധ ഭാഗങ്ങളിലെത്തിച്ച് വിതരണം ചെയ്യും.

പരിസ്ഥിതി ദിനാചരണം ആറിന് 

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, പാലക്കാട് ബാര്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ ആറിന് രാവിലെ 10.30ന് പരിസ്ഥിതി ദിനാചരണം നടത്തും. ജില്ലാ കോടതി സമുച്ചയത്തില്‍ ജില്ലാ ജഡ്ജി തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അധ്യക്ഷനാവും. തുടര്‍ന്ന് അഭിഭാഷകര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്യും. 

date