Skip to main content

കിക്മയില്‍ എം.ബി.എ. സ്പോര്‍ട്ട് അഡ്മിഷന്‍ ഏഴിന്

 

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2019-21 ബാച്ചിലേക്ക് അഡ്മിഷന്‍ ജൂണ്‍ ഏഴിന് വിക്ടോറിയ കോളെജ് റോഡിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളെജില്‍ (എച്ച്.ഡി.സി.) രാവിലെ 10 മുതല്‍ നടക്കും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് ലഭിക്കും.
കെ-മാറ്റ് യോഗ്യത നേടിയ /  അപേക്ഷിച്ച  വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതുവരെ അപേക്ഷ ഫോം നല്‍കാത്തവര്‍ക്കും സ്പോര്‍ട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9995302006. വെബ്സൈറ്റ്: www.kicmakerala.in

date