Skip to main content

സ്‌ക്കൂളുകള്‍ എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തില്‍

 

ജില്ലയിലെ സ്‌ക്കൂളുകളിലും പരിസരത്തും ലഹരി വസ്തുക്കളുടെ സംഭരണം, വില്‍പ്പന, ഉപഭോഗം എന്നിവ തടയുന്നതിനും വിദ്യാര്‍ഥികളെയും അധ്യാപകരേയും രക്ഷകര്‍ത്താക്കളെയും ഏകോപ്പിപിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുന്നതിനും 'വണ്‍ ഓഫീസര്‍ വണ്‍ സ്‌കൂള്‍' ആശയം ജില്ലയില്‍ നടപ്പാക്കുന്നു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്സൈസ് ഓഫീസര്‍ വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഓരോ സ്‌ക്കൂളിന്റെ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. ചുമതലയുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ സ്‌ക്കൂള്‍ തുറക്കുന്ന ജൂണ്‍ ആറിന് പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്‍ എന്നിവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ സ്‌ക്കൂളുകള്‍ക്ക് നല്‍കുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി വിജയിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

date