Skip to main content

ജില്ലാതല പ്രവേശനോത്സവം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജില്ലാതല പ്രവേശനോത്സവം നാളെ (ജൂണ്‍ 6) പനമറ്റം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ ഒന്‍പതിന്  ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷത വഹിക്കും. 

നവാഗതരായ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി സ്വീകരിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി  സൗജന്യ യൂണിഫോമും എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. പി സുമംഗലാദേവി പഠനോപകരണങ്ങളും വിതരണം ചെയ്യും. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ജെ പ്രസാദ് വിദ്യാഭ്യസ മന്ത്രിയുടെ സന്ദേശം വായിക്കും.  

  ജനപ്രതിനിധികളായ ലൗലി ടോമി, ബിന്ദു പൂവേലില്‍, സൂര്യാമോള്‍, ശ്രീജ സരീഷ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  സ്വാഗതവും പ്രിന്‍സിപ്പാള്‍ കെ.കെ ഹരികൃഷ്ണന്‍ നന്ദിയും പറയും. 

date