Skip to main content

ജനകീയ കൂട്ടായ്മയില്‍ കോംപടവ് തോടിന് പുതുജീവന്‍

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാന കൈത്തോടായ കോംപടവ് തോടിന് ജനകീയ കൂട്ടായ്മയിലൂടെ പുതുജീവന്‍. മൂവാറ്റുപുഴയാറിനെ വാളംപള്ളി തോടുമായി ബന്ധിപ്പിക്കുന്ന കോംപടവ് കൈത്തോട് വര്‍ഷങ്ങളായി പോളയും മാലിന്യങ്ങളും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ നടന്ന ശുചീകരണത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. 

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി ഹരിക്കുട്ടന്‍റെ നേതൃത്വത്തില്‍ സ്വാശ്രയ സംഘാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുമാണ്  ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍ വേനല്‍ക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. തോട്ടില്‍ നീരൊഴുക്ക് സുഗമമാകുന്നതോടെ മേഖലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുമെന്നും മഴക്കാലത്ത്             പരന്നൊഴുകുന്ന മാലിന്യങ്ങളുടെ ഭീഷണി ഇല്ലാതാകുമെന്നുമാണ് നാട്ടുകാരുടെ         പ്രതീക്ഷ. 

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി. കെ. മല്ലിക, ഗുരുകൃപ പുരുഷ സഹായ സംഘം പ്രസിഡന്‍റ് മോനായി, സെക്രട്ടറി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

date