Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുതിയ കാര്‍ഡ് വിതരണം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചു. മാര്‍ച്ച് 31 വരെ സാധുതയുളള കാര്‍ഡ് ഉടമകള്‍ക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചവര്‍ക്കുമാണ് പുതിയ കാര്‍ഡ് എടുക്കാന്‍ അവസരം. 

കുടുംബത്തിലെ ഒരു അംഗം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, 50 രൂപ എന്നിവ സഹിതം കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തില്‍ എത്തണം. ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഒരു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങളെപ്പറ്റി അറിയുന്നതിന് കുടുംബശ്രീ  സിഡിഎസുമായി ബന്ധപ്പെടണം. 

date