Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. 

പാമ്പാടി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം, ഉഴവൂര്‍ ബ്ലോക്കുകളിലുളളവര്‍ക്ക് ആറിനും  ളാലം, വാഴൂര്‍, കടുത്തുരുത്തി, മാടപ്പള്ളി, പള്ളം ബ്ലോക്കുകളിലുളളവര്‍ക്ക് ഏഴിനുമാണ് പരിശോധന.  തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക   www.socialaudit.kerala.gov.in ല്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  9497578776, 9447138998 എന്നീ നമ്പരുകളില്‍  ബന്ധപ്പെടണം. 

date