Skip to main content
സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം പന്തളത്ത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കുന്നു

പ്രബുദ്ധ കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ആശങ്കാജനകം - ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കേരളീയ സമൂഹത്തിലും സ്ത്രികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.  സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു  എംഎല്‍എ. വൃദ്ധസദനങ്ങളും അഗതി മന്ദിരങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നത് ആശാസ്യമല്ല. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നഷ്ടപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. ശിക്ഷാനടപടികള്‍ നിയമനിര്‍മാണത്തിലൂടെ സാധ്യമാക്കുന്നതിനുമപ്പുറം കുടുംബ ബന്ധങ്ങള്‍ വളര്‍ത്താന്‍ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, നഗരസഭാധ്യക്ഷ റ്റി. കെ സതി, വൈസ്‌ചെയര്‍മാന്‍ ഡി.രവീന്ദ്രന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, പന്തളം എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, എഡിഎംസി എ.മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                           (പിഎന്‍പി 3433/17)

 

date